KOYILANDY DIARY

The Perfect News Portal

ശ്രീ നുമ്പ്ര ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് ഉത്സവവും, ദേവീ ഗിതങ്ങളുടെ സമർപ്പണവും നടന്നു

കൊയിലാണ്ടി: വെളളിമാട് കുന്ന് ശ്രീ നുമ്പ്ര ഭഗവതി ക്ഷേത്രത്തിൽ കാർത്തികവിളക്ക് ഉത്സവവും, ദേവീ ഗിതങ്ങളുടെ സമർപ്പണവും നടന്നു. ക്ഷേത്ര ഐതിഹ്യം കോർത്തിണക്കി പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെയും, ഡോ: സുധീറിന്റെയും വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ എം.ജയചന്ദ്രനും, പിന്നണി ഗായകൻ ഉണ്ണിമേനോനും ആലപിച്ച ഗാനങ്ങളാണ് സുനിൽ കുമാറും, ഡോ; ശ്രീലേഖ സുനിലും ചേർന്ന് ദേവിക്ക് സമർപ്പിച്ചത്.

അമ്പലക്കമ്മറ്റി പ്രസിഡണ്ട് പ്രഫ; ദയാന്ദൻ പനോളി നാരായണൻ നമ്പൂതിരിക്ക് പെൻഡ്രൈവും, സി.ഡി.യും കൈമാറി. കമ്മറ്റി സെക്രട്ടറി വത്സൻ, ട്രഷറർ ഹരിദാസൻ, എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ നവീൻ മാമരക്കാട്ടിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *