KOYILANDY DIARY

The Perfect News Portal

എൻ. ഡി. എ സ്ഥാനാർത്ഥി സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് എൻ.ഡി.എ. സ്ഥാനാർത്ഥി സംഗമം യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ ഉൽഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.മുന്നണി ചരിത്രം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. പഞ്ചായത്ത് പ്രസിഡണ്ട് ശശി അമ്പാടി അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ് കിഷ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ലില്ലി ടീച്ചർ, സന്തോഷ് കാളിയത്ത് മണ്ഡലം സെക്രട്ടറി എ.കെ.സുനിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *