KOYILANDY DIARY

The Perfect News Portal

ശാ​സ്​ത്രോ​ത്സ​വം ശു​ചി​യാ​യി ന​ട​ത്താ​ന്‍ ശു​ചി​ത്വ സേ​ന

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ​ത്തെ ശാ​സ്​ത്രോ​ത്സ​വം ശു​ചി​യാ​യി ന​ട​ത്താ​ന്‍ ശു​ചി​ത്വ സേ​ന സ​ജ്ജ​മാ​യി. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ കീ​ഴി​ല്‍ ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ ക​മ്മി​റ്റി​ക്കാ​ണ് ശു​ചി​ത്വ സേ​ന​യു​ടെ ചു​മ​ത​ല.

ഒ​രു സ്​കൂ​ളി​ല്‍ പ​ത്തു കു​ട്ടി​ക​ള്‍ എ​ന്ന ക​ണ​ക്കി​ല്‍ എ​ട്ട് സ്​കൂ​ളു​ക​ളി​ലാ​യി 80 കു​ട്ടി​ക​ളാ​ണ് ശു​ചി​ത്വ സേവനത്തിനു​ള്ള​ത്. എ​ന്‍​സി​സി, എ​സ്പി​സി അം​ഗ​ങ്ങ​ളാ​ണി​വ​ര്‍. മേ​ള​ക​ള്‍ ന​ട​ക്കു​മ്പോള്‍ എ​പ്പോ​ഴും ഉ​ണ്ടാ​കു​ന്ന പ്ര​ശ്​ന​മാ​ണ് മാ​ലി​ന്യം. ഇ​തി​നൊ​രു പ​രി​ഹാ​രം ക​ണ്ട് മാ​തൃ​കാ​പ​ര​മാ​യി ശാ​സ്​ത്രോ​ത്സ​വം ന​ട​ത്തു​ക​യാ​ണ് ശു​ചി​ത്വ സേ​ന​യു​ടെ ല​ക്ഷ്യം. ഇ​ത്ത​വ​ണ​ത്തെ ശാ​സ്​ത്രോ​ത്സ​വ​ത്തി​ല്‍ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്.

മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ന്‍ ഓ​ല മെ​ട​ഞ്ഞു​ണ്ടാ​ക്കി​യ കു​ട്ട​യാ​ണ് ഉ​പ​യോ​ഗി​ക്കു​ക. കൂ​ടാ​തെ എ​ല്ലാ വേ​ദി​യി​ലും വേ​സ്റ്റ് ബി​ന്നു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ഉ​റു​ദു ടീ​ച്ചേ​ഴ്​സ് അ​സോ​സി​യേ​ഷ​നാ​ണ് ശു​ചി​ത്വ​സേ​ന​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ട മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *