KOYILANDY DIARY

The Perfect News Portal

ശാസ്ത്രമേള നാളെ കൊടിയേറുന്നു

പയ്യോളി: മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഗണിത ഐടി മേളകൾ ഒൿടോബർ 12,13 തീയതികളിൽ  തിക്കോടിയൻ സ്മാരക ജിവിഎച്ച്എസ്എസ് പയ്യോളി, തൃക്കോട്ടൂർ എ  യുപി സ്കൂൾ എന്നീ വിദ്യാലയങ്ങളിലായി നടക്കുകയാണ്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കുന്നു. മേളയുടെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിക്കും. ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിക്കും.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ മുഖ്യാതിഥിയായിരിക്കും.
ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. സ്വാഗതസംഘം നേതൃത്വത്തിൽ രണ്ട് വിദ്യാലയങ്ങളിലായി വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. വിശാലമായ പന്തൽ, ഭക്ഷണശാല എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.