KOYILANDY DIARY

The Perfect News Portal

വ്യാപാരികൾ നടത്തിവന്ന റിലേ ഉപവാസ സമരം അവസാനിച്ചു

പയ്യോളി : വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ പത്തു ദിവസമായി വ്യാപാരികൾ നടത്തിവന്ന റിലേ ഉപവാസ സമരം അവസാനിച്ചു. ദേശീയപാത വികസനത്തിൽ കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും മുൻകൂറായി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

സമിതി പ്രതിനിധികൾ അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്. ആവശ്യങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പുലഭിച്ചതായി വ്യാപാരി നേതാക്കൾ അറിയിച്ചു.

പത്താംദിവസം ഉപവസിച്ച അസീസ് പുടവ, കുഞ്ഞമ്മദ് മിസ്‌രി എന്നിവർക്ക് കെ. ദാസൻ എം.എൽ.എ. നാരങ്ങാനീര് നൽകി ഉപവാസ സമരം അവസാനിച്ചു. രാവിലെ സമരം നഗരസഭാ കൗൺസിലർ പടന്നയിൽ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

Advertisements

സൗമിനി മോഹൻദാസ്, മഠത്തിൽ അബ്ദുറഹിമാൻ, സലാം ഫർഹത്ത്, റഷീദ് ഉമരി, മാണിയോത്ത് മൂസ്സ, കെ.ടി. വിനോദൻ, സി.പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *