KOYILANDY DIARY.COM

The Perfect News Portal

വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ നികത്താത്തത് കെ.എസ്.ഇ.ബി.യുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു

കൊയിലാണ്ടി: വൈദ്യുതി ബോര്‍ഡിലെ ഒഴിവുകള്‍ നികത്താത്തത് കെ.എസ്.ഇ.ബി.യുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു. സബ് എന്‍ജിനീയര്‍മാരുടെ 89 ഒഴിവുകളാണ് നിലവിലുള്ളത്. സബ് എന്‍ജിനീയറുടെ റാങ്ക് പട്ടിക നിലവില്‍വന്ന് രണ്ടുവര്‍ഷമാകാറായി. എന്നാല്‍, ഒഴിവുകള്‍ യഥാസമയം പി.എസ്.സി.യെ അറിയിക്കാത്തതു കാരണം റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്താന്‍ കഴിയുന്നില്ല.

ഒഴിവുകള്‍ പത്തുദിവസത്തിനകം പി.എസ്.സി.യെ അറിയിക്കണമെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുണ്ട്. എന്നാല്‍, ഒഴിവുകള്‍ വന്ന് നാലഞ്ച് മാസമാകാറായിട്ടും ഇത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കെ.എസ്.ഇ.ബി. അധികൃതര്‍ അലംഭാവം കാട്ടുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ കുറ്റപ്പെടുത്തി.

2015 ഡിസംബര്‍ ഒന്നിന് നിലവില്‍വന്ന പി.എസ്.സി. സബ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍) തസ്തികയിലെ റാങ്ക് ലിസ്റ്റില്‍ 1700 പേരുണ്ട്. നിയമന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഉദ്യോഗാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത നിയമന നിരോധനം ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകളെയാണ് തകിടം മറിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!