KOYILANDY DIARY

The Perfect News Portal

വേനല്‍മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശ നഷ്ടം

കുറ്റ്യാടി: വേനല്‍മഴയിലും ശക്തമായ കാറ്റിലും മലയോരമേഖലയില്‍ വ്യാപക നാശ നഷ്ടം. കാവിലുംപാറ, മരുതോങ്കര, നരിപ്പറ്റ, കായക്കൊടി, പഞ്ചായത്തുകളില്‍ കൃഷിനശിച്ചു. വാഴ , ഗ്രാമ്പു, ജാതി, തെങ്ങ്,കവുങ്ങ് തുടങ്ങിയ വിളകള്‍ക്കാണ് നാശമുണ്ടായത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കനത്ത ഇടിമിന്നലും ചുഴലിക്കാറ്റും ആഞ്ഞടിച്ചത്. കാവിലുംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ചന്ദ്രന്റെ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞ് വീണ് മേല്‍ക്കൂര തകര്‍ന്നു. നാഗംപാറ, കൂടല്‍, പൊയിലോംച്ചാല്‍, ചീത്ത പാട് എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്.

ചീത്ത പാട് ,മൂന്നാം കൈ തുടങ്ങിയ ഭാഗങ്ങളിലെ കുടുംബശ്രീ യൂനിറ്റുകളുടെ ആയിരത്തോളം മരച്ചീനി മേട്കള്‍ നശിച്ചു.  കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോര്‍ജ്, കൃഷി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം
സന്ദര്‍ശിച്ചു

Advertisements

Leave a Reply

Your email address will not be published. Required fields are marked *