KOYILANDY DIARY.COM

The Perfect News Portal

മര്‍കസിന്റെ കവാടത്തിനു മുമ്പില്‍ എം.എസ്.എസ്.സി നടത്തി വരുന്ന സമരം ശക്തമാകുന്നു

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസിന്റെ പ്രധാന കവാടത്തിനു മുമ്പില്‍ എം.എസ്.എസ്.സി (മര്‍കസ് സ്റ്റുഡന്റ്സ് സ്ട്രൈക്ക് കമ്മിറ്റി) നടത്തി വരുന്ന സമരം ശക്തമാകുന്നു. മര്‍കസിന്റെ സ്ഥാപനമായിരുന്ന എം.ഐ.ഇ.ടി. (മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജി) യില്‍ 2012-15, 2013-16 വര്‍ഷങ്ങളില്‍ മൂന്ന് വര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളാണ് തങ്ങള്‍ക്ക് ലഭിച്ചത് വ്യാജ സര്‍ട്ടിഫക്കറ്റാണെന്നും അതിനാല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് നിരാഹാര സമരം ആരംഭിച്ചിട്ടുള്ളത്.

ഷമീര്‍ തൃശ്ശൂര്‍, മുബാറക്ക് അരീക്കോട് എന്നിവരാണ് നിരാഹാര സമരത്തിലുള്ളത്. ഇതില്‍ മുബാറക്കിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സമരപന്തല്‍ കെട്ടിയത് കാരണം യത്തീംഖാനയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ് ബുധനാഴ്ച രാത്രി പന്തല്‍ പൊളിച്ച്‌ നീക്കാന്‍ ആരംഭിച്ചതോടെയാണ് സമരം ശക്തമായത്.

കോഴ്സ് പൂര്‍ത്തിയാക്കിയ നാനൂറോളം വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ഇപ്പോള്‍ സ്ഥലത്ത് തമ്പ
ടിച്ചിരിക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ട്. ഇന്നലെ വൈകുന്നരം കുന്ദമംഗലത്ത് ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന ചര്‍ച്ചയില്‍ മര്‍കസ് അധികൃതരും വിദ്യാര്‍ത്ഥി പ്രതിനിധികളും പങ്കെടുക്കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!