KOYILANDY DIARY

The Perfect News Portal

വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിച്ചാല്‍……

ഗ്രീന്‍ ടീ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്സിജന്റുകള്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഏറെ നല്ലത്. എന്നു കരുതി വേണ്ട രീതിയില്‍ കുടിച്ചില്ലെങ്കില്‍ ഗ്രുണങ്ങള്‍ നല്‍കില്ലെന്നു മാത്രമല്ല, പല ദോഷങ്ങളുമുണ്ടാക്കുകയും ചെയ്യും,.

ഏതു സമയത്തും ഗ്രീന്‍ ടീ കുടിയ്ക്കുന്നതാണ് ആരോഗ്യകരമെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ചിലരുണ്ട്, വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്, തടി കുറയ്ക്കും തുടങ്ങിയ ചിന്തകളോടെ കുടിയ്ക്കുന്നവര്‍.

വാസ്തവത്തില്‍ വെറുംവയറ്റില്‍ ഗ്രീന്‍ ടീ ആരോഗ്യത്തിനു ഗുണകരമാണോ, ഇതെക്കുറിച്ചറിയൂ,

Advertisements

ഗ്രീന്‍ ടീ വെറുവയറ്റില്‍ രാവിലെ തന്നെ കുടിയ്ക്കരുതെന്നാണ് പറയുക. ഇതിലെ കഫീന്‍ ഡീഹൈഡ്രേഷന്‍ വരുത്തും. വയറ്റില്‍ ഗ്യാസ്ട്രിക് ആസിഡ് ഉല്‍പാദിപ്പിയ്ക്കും. ഇത് വയറിനു പ്രശ്നങ്ങളുണ്ടാക്കും. അള്‍സര്‍ വരെ വരുത്തിയേക്കും.

വെറുംവയറ്റില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നതു വയറിനേയും ലംഗ്സിനേയും വല്ലാതെ തണുപ്പുള്ളതാക്കുമെന്നും ചൈനീസ് ചികിത്സാശാസ്ത്രം പറയുന്നു. ഇത് ഇവയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കും.

ഭക്ഷണത്തോടൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. ഇത് വൈറ്റമിന്‍ ബി1 ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇത് ബെറിബെറി എന്ന അവസ്ഥയുണ്ടാക്കും.

ഗ്രീന്‍ ടീയില്‍ കാപ്പിയിലുള്ളതു പോലെ കഫീന്‍ അടങ്ങിയിട്ടുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ഗ്രീന്‍ ടീയിലും കഫീനുണ്ട്. എന്നാല്‍ ഇത് കുടിയ്ക്കുന്ന അളവും എത്ര കൂടുതല്‍ നേരം ഗ്രീന്‍ ടീ വെള്ളത്തിലിടുന്നുവെന്നതിനേയും ആശ്രയിച്ചിരിയ്ക്കും. കൂടുതല്‍ കുടിയ്ക്കുമ്ബോഴും കൂടുതല്‍ നേരം ഇതു വെള്ളത്തിലിടുമ്ബോഴും കഫീന്‍ അളവ് കൂടും. കഫീന്‍ അധികം ആരോഗ്യത്തിനു ദോഷം വരുത്തും

പാകത്തിന് അളവില്‍ അധികനേരം ഗ്രീന്‍ടീ ബാഗ് വെള്ളത്തിലിട്ടു വയ്ക്കാതെ ഉപയോഗിയ്ക്കുകയാണ് നല്ലത്. കൂടുതല്‍ കടുപ്പം ഗ്രീന്‍ ടീയ്ക്കു നല്ലതല്ല.

ഇതുപോലെ ഭക്ഷണശേഷം അല്‍പം കഴിഞ്ഞ് ഇത് കുടിയ്ക്കുന്നതാണ് നല്ലത്. ഇത് രാവിലെയോ വൈകീട്ടോ ഇടനേരത്തോ ആകാം

 

Leave a Reply

Your email address will not be published. Required fields are marked *