KOYILANDY DIARY

The Perfect News Portal

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കമ്പനികള്‍ക്ക് കടുത്ത നഷ്ടം നേരിടുന്നതിനാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ എല്ലാ ഉല്‍പ്പന്നങ്ങളുടെയും വില ചൈനീസ് കമ്പനികള്‍ വര്‍ധിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കുറഞ്ഞുവരുന്ന ഡിമാന്‍ഡും വര്‍ധിക്കുന്ന കൂലിയും കമ്പനികള്‍ക്കു നേരിടാനാകുന്നില്ലെന്നും ജീവനക്കാരെ കുറച്ചു ഉല്‍പ്പന്നങ്ങള്‍ പഴയ നിരക്കില്‍ തന്നെ വില്‍ക്കുന്ന സമ്പ്രദായം അധിക കാലം നീണ്ടു നില്‍ക്കില്ലെന്ന തിരിച്ചറിവാണ് സാധനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. 2010നു ശേഷം ആദ്യമായാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *