KOYILANDY DIARY

The Perfect News Portal

വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു

വടകര : സാമുഹിക ഉത്തരവാദിത്തമുള്ള തലമുറയാണ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. നന്മയുടെ വില്യാപ്പള്ളി എം.ജെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനായി സഹപാഠികള്‍ക്കൊപ്പം അദ്ധ്യാപകരും മാനേജ്മെന്റും പി.ടി.എയും ചേര്‍ന്ന് നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. വാര്‍ഡ് മെമ്പര്‍ വി.പി സുജ അദ്ധ്യക്ഷത വഹിച്ചു.

സ്കൂളിലെ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി പി.ടി.എ പ്രസിഡന്റ് ടി.പി ഹസ്സന് കൈമാറി പ്രകാശനം ചെയ്തു. മന്ത്രി ടി.പി രാമകൃഷ്ണന് വില്യാപ്പള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ ഉപഹാരം മാനേജര്‍ കാര്യാട്ട് കുഞ്ഞമ്മദ കൈമാറി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഉബൈദ് വി.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.എച്ച്‌.എസ്.ഇ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘത്തിനുള്ള ഉപഹാരം അസിസ്റ്റന്റ് ഡയറക്ടര്‍ ശെല്‍വമണി കൈമാറി. പ്രതിഭകള്‍ക്ക് വടകര ഡി.ഇ.ഒ സദാനന്ദന്‍ മണിയോത്ത് ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ഫെബിന സാലിം, കൊടക്കലാണ്ടി കൃഷ്ണന്‍, പി.ടി.എ പ്രസിഡന്റ് ടി.പി ഹസ്സന്‍, കാര്യാട്ട് കുഞ്ഞമ്മദ്, ആര്‍ യൂസുഫ് ഹാജി, കെ.കെ കാസിം, ആര്‍.കെ അബ്ദുല്ല ഹാജി, പി ഹരീന്ദ്രനാഥ്, തയ്യില്‍ കുഞ്ഞബ്ദുല്ല ഹാജി, കെ ബാലന്‍, ടി.ജി മയ്യന്നൂര്‍, വി ബാലന്‍, അരീക്കല്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.കെ കുമാരന്‍ സ്വാഗതവും എം.എ സിറാജുദ്ദീന്‍ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *