KOYILANDY DIARY

The Perfect News Portal

സഞ്ചരിക്കുന്ന വിപണനകേന്ദ്രം ആരംഭിച്ചു

കൊടിയത്തൂര്‍: കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം ആരംഭിച്ചു. ജൈവരീതിയില്‍ ഉല്പാദിപ്പിച്ച കുത്തരി, ഗന്ധകശാല അരി, ബാങ്കിന്റെ കോക്കനട്ട് ഓയില്‍ ഫാക്ടറിയില്‍ ഉല്പാദിപ്പിച്ച മായം ചേരാത്ത നാച്ച്‌വറല്‍ വെളിച്ചെണ്ണ, കഴുകി പൊടിച്ച അരിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മസാലപൊടികള്‍, നാടന്‍ കോഴിമുട്ട ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവ വില്‍പ്പയ്ക്കുണ്ട്. വിപണനകേന്ദ്രത്തിന്റെ ഫ്ളാഗ്‌ഓഫ് കോഴിക്കോട് കലക്ടറേറ്റ് പരിസരത്ത് ബാങ്ക് പ്രസിഡന്റ് ഇ. രമേശ്ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ യു.വി. ജോസ് നിര്‍വ്വഹിച്ചു.

കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) പുരുഷോത്തമന്‍, അസി. രജിസ്ട്രാര്‍ (ജനറല്‍) സുരേഷ് . പി.കെ., ജോണി ഇടശ്ശേരി, ഡയറക്ടര്‍മാരായ എ.സി.നിസാര്‍ബാബു, സന്തോഷ് സെബാസ്റ്റ്യന്‍, നാസര്‍ കൊളായി, അഹമ്മദ്കുട്ടി പാറക്കല്‍, അസ്മാബി പരപ്പില്‍, സിന്ധുരാജന്‍, റീനബോബന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ബാങ്ക് വൈസ് പ്രസിഡന്റ് വി. വസീഫ് സ്വാഗതവും സെക്രട്ടറി കെ. ബാബുരാജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *