KOYILANDY DIARY.COM

The Perfect News Portal

വിശ്വസുന്ദരിയായി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ് നെല്‍ പീറ്റേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു

ലാസ് വേഗസ്: വിശ്വസുന്ദരിയായി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ് നെല്‍ പീറ്റേഴ്സ് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനം കൊളംബിയയുടെ ലൗറാ ഗോണ്‍സാലസും, മൂന്നാം സ്ഥാനം ജമൈക്കയുടെ ഡേവിന ബെന്നറ്റും സ്വന്തമാക്കി.

ലോകമെമ്ബാടും നിന്നെത്തിയ 92 സുന്ദരിമാരില്‍ നിന്നാണ് ഡെമി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ നടന്നിട്ടുള്ള വിശ്വസുന്ദരി മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന മത്സരമായിരുന്നു ഇത്തവണത്തേത്.

കംബോഡിയ, ലാവോസ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാര്‍ ആദ്യമായി മത്സരിച്ചതും ഇക്കുറി പ്രത്യേകതയായി.

ഇരുപത്ത് രണ്ട് കാരിയായ ഡെമി നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയില്‍ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയാണ്. വിജയിക്ക് ലഭിക്കുന്നത് വര്‍ഷം മുഴുവന്‍ ശമ്പളവും ന്യൂയോര്‍ക്കില്‍ ലക്ഷ്വറി അപ്പാട്ട്‌മെന്റടക്കമുള്ള സമ്മാനങ്ങളാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!