KOYILANDY DIARY

The Perfect News Portal

വിവാഹ വേദിയില്‍ നിന്ന് സ്കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന

ബാലുശ്ശേരി: വിവാഹ വേദിയില്‍ നിന്ന് സ്കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന. കേരളകൗമുദി പനങ്ങാട് ഏജന്റ് ബാലുശ്ശേരി കോട്ട നട കല്ലുവെട്ടുകുഴിക്കല്‍ ബാബുവാണ് താന്‍ ആദ്യാക്ഷരം കുറിച്ച മുണ്ടക്കര എ.യു.പി.സ്കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ നല്‍കി പുതിയ മാതൃക സൃഷ്ടിച്ചത്.

‎ ഞായറാഴ്ച ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തില്‍ വെച്ചാണ് പെരുമണ്ണ തച്ചുപുരക്കല്‍ ഷീനയുടെ കഴുത്തില്‍ ബാബു താലി ചാര്‍ത്തിയത്. ‎ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ ശേഷമായിരുന്നു പുസ്തകങ്ങള്‍ കൈമാറിയത്. ബാലസാഹിത്യം, ചരിത്രം ആത്മകഥ, തുടങ്ങിയ പുസ്തകങ്ങളാണ് ബാബു നല്കിയത്. ബാബുവും വധു ഷീനയും പുസ്തകങ്ങള്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.പി.ജയശ്രീയ്ക്ക് കൈമാറി.
‎ ബാബുവിന്റെ സുഹൃത്ത് പി.വി.പ്രസാദാണ് ഇതിനു വേണ്ട ഒരുക്കങ്ങള്‍ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *