KOYILANDY DIARY

The Perfect News Portal

വിഭവ സമൃദ്ധമായ രുചിക്കൂട്ടുകള്‍ നിരത്തിയ ഭക്ഷ്യ മേള ശ്രദ്ധേയമായി

നാദാപുരം: വീട്ടില്‍ നിന്ന് തയാറാക്കിയ വിഭവ സമൃദ്ധമായ രുചിക്കൂട്ടുകള്‍ നിരത്തിയ ഭക്ഷ്യ മേള ശ്രദ്ധേയമായി. നാദാപുരം മലബാര്‍ വുമണ്‍സ് കോളേജില്‍ നടന്ന ഫുഡ് ഫെസ്റ്റാണ് വേറിട്ട അനുഭവമായത്. കോളേജിലെ നൂറിലേറെ ബിരുദ വിദ്യാര്‍ത്ഥിനികള്‍ സ്വയം തയ്യാറാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കാണാനും രുചി നോക്കാനുമായി നിരവധി പേരാണ് എത്തിയത്.

നാദാപുരം പ്രസ് ഫോറം പ്രസിഡന്റ് എം.കെ അഷ്റഫ് മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഷൈന ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു. കോളേജ് അദ്ധ്യാപകന്‍ പി.പി.അരവിന്ദാക്ഷന്‍, യു.യു.സി. ഫാത്തിമ എന്നിവര്‍ പ്രസംഗിച്ചു. കോളേജ് യൂണിയന്‍ ചെയര്‍പേഴ്സന്‍ പി.നിത്യ സ്വാഗതവും ജനറല്‍ സെക്രട്ടറി ശരണ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *