KOYILANDY DIARY

The Perfect News Portal

വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രമഹോത്സവം സമാപിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രമഹോത്സവം സമാപിച്ചു. ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ആറാട്ടിനെഴുന്നള്ളിപ്പിന് മിഴിവേകാന്‍ പാണ്ടിമേളം നടന്നു.
തൃശൂര്‍പൂരത്തിന്റെ അമരക്കാരന്‍ വാദ്യശ്രീ കുലപതി കിഴക്കൂട്ട് അനിയന്‍ മാരാരുടെ മേളപ്രമാണത്തില്‍ ചേരല്ലൂര്‍ രാജന്‍, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, തിരുവമ്പാടി ദീപു, കീനൂര്‍ ഉണ്ണിക്കുട്ടന്‍, വരവൂര്‍ ഭാസ്‌കരന്‍, കിഴക്കൂട്ട് കുട്ടന്‍ മാരാര്‍ തുടങ്ങി 80 ഓളം വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം, നൂറുകണക്കിന് വരുന്ന ഭക്തജനങ്ങള്‍ക്ക് മാസ്മരികവിസ്മയം തീര്‍ത്തു. തുടര്‍ന്ന് സോപാന നൃത്തത്തിന് ശേഷം ഉത്സവത്തിന് സമാപ്തികുറിച്ച് വാളകംകൂടലും കരിമരുന്ന് പ്രയോഗവും നടന്നു

Leave a Reply

Your email address will not be published. Required fields are marked *