KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രമഹോത്സവം കൊടിയേറി

കൊയിലാണ്ടി. ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി കലേഷ് മണി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, അന്നദാനം എന്നിവ നടന്നു.
മാര്‍ച്ച് 14വരെ എല്ലാ ദിവസവും ശീവേലി, ദേവീഗാനവും നൃത്തവും നടക്കും.
  • മാര്‍ച്ച് 9ന് പി.സി.കൃഷ്ണവര്‍മ്മ രാജയുടെ പ്രഭാഷണം.
  • 10ന് പി.കെ.പ്രശാന്ത് കുമാറിന്റെ പ്രഭാഷണം.
  • 11ന് ചാക്യാര്‍കൂത്ത്, സ്മൃതി ഗീതങ്ങള്‍.
  • 12ന് തായമ്പക അരങ്ങേറ്റം,ആരും കൊതിക്കുന്ന മണ്ണ്’ നാടകം.
  • 13ന് ചെറിയ വിളക്ക് ദിവസം ചെറുതാഴം ചന്ദ്രന്റെ തായമ്പക, അനൂപ് ശങ്കര്‍ നയിക്കുന്ന ഗാനമേള.
  • 14ന് വലിയ വിളക്ക് ദിവസം പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന ഗാനമേള, നാന്ദകം എഴുന്നള്ളിപ്പ് കരിമരുന്ന് പ്രയോഗം.
  • 15ന് സമാപന ദിവസം താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം, ഗുരുതി തര്‍പ്പണം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *