KOYILANDY DIARY

The Perfect News Portal

കാലിക്കറ്റ് സര്‍വകലാശാലയില്‍ മലപ്പുറത്തുകാര്‍ ഇതുവരെ കാണാത്ത അതിഥിയെത്തി

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലാണ് മലപ്പുറത്തുകാര്‍ ഇതുവരെ കാണാത്ത അതിഥിയെത്തിയത്. മെക്സിക്കോയിലും കരീബിയന്‍ ദ്വീപുകളിലും കണ്ടുവരുന്ന ഉടുമ്പ്‌
വംശത്തില്‍പ്പെട്ട ഇഗ്വാനയാണ് ഈ അഥിതി. ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഇഗ്വാനയെ പ്രദര്‍ശിപ്പിച്ചത്.

സുവോളജി വകുപ്പിലെ അസി. പ്രഫസറായ ഡോ.സുബൈര്‍ മേടമ്മല്‍ ഇതിനെ തോളിലേറ്റി കാണിച്ചുകൊടുത്തു. മനുഷ്യശരീരത്തില്‍ തൊട്ടാല്‍ പിടിവിടാത്ത പച്ചനിറത്തിലുള്ള ഇഗ്വാനയെന്ന ഈ ഉടുമ്പ്‌ അപകടകാരിയാണ്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഗ്രീന്‍ ഇഗ്വാന ലോകത്ത് മ്യൂസിയങ്ങളില്‍ അപൂര്‍വം ചില സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോഴുള്ളത്.

മഴക്കാടുകളില്‍ കണ്ടുവരുന്ന ഇഗ്വാന മൂര്‍ച്ചയേറിയ നീണ്ട നഖങ്ങളുപയോഗിച്ചാണ് മരങ്ങളില്‍ കയറുന്നത്. പെണ്‍വര്‍ഗത്തില്‍പ്പെട്ട ഇഗ്വാനകള്‍ 20 മുതല്‍ 70 മുട്ടകള്‍വരെ കുഴികുഴിച്ച്‌ ഇടാറുണ്ടെങ്കിലും അത് സംരക്ഷിക്കാറില്ല. അടയിരിക്കാത്ത ഇഗ്വാനകള്‍ പിന്നീട് വിരിഞ്ഞതിന് ശേഷം 10 ആഴ്ചകള്‍ക്കുശേഷം തിരിച്ചെത്തും.

Advertisements

സാധാരണ ഒന്നരമീറ്ററാണ് നീളമെങ്കിലും രണ്ട് മീറ്ററിലധികം നീളം ഇഗ്വാനകളുണ്ട്. വംശനാശത്തിനിരയാകുന്ന ഇഗ്വാനകളെപ്പറ്റിയുള്ള പുതിയ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഡോ. സുബൈര്‍ മേടമ്മല്‍

Leave a Reply

Your email address will not be published. Required fields are marked *