KOYILANDY DIARY

The Perfect News Portal

ആറര കിലോ പാന്‍ മസാല പാക്കറ്റുകളുമായി കടയുടമ അറസ്റ്റില്‍

നാദാപുരം: സ്കൂള്‍ പരിസരത്ത് കടയില്‍ സൂക്ഷിച്ച ആറര കിലോ പാന്‍ മസാല പാക്കറ്റുകളുമായി കടയുടമ അറസ്റ്റില്‍. അരൂര്‍ കല്ലുംപുറം സ്വദേശി രാമത്ത് താഴെ കുനി മൊയ്തു (49) വിനെയാണ് നാദാപുരം എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും പിടികൂടിയത്. ഇന്നലെയാണ് അരൂര്‍ കല്ലുംപുറത്തെ കെ.എം.എം.എല്‍.പി. സ്കൂള്‍ പരിസരത്തെ കടയില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്.

പ്ലാസ്റ്റിക് സഞ്ചിയിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ. മൊയ്തുവിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയിലും പാന്‍ മസാല പാക്കറ്റുകള്‍ കണ്ടെത്തി. 580 പാക്കറ്റുകള്‍ ആണ് കടയിലും വീട്ടിലും നിന്നുമായി പിടികൂടിയത്. മംഗലാപുരത്ത് നിന്ന് ട്രെയിനിലാണ് ലഹരി ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതെന്ന് ഇയാള്‍ എക്സൈസിന് മൊഴി നല്‍കി. രഹസ്യ വിവരത്തെ തുടര്‍ന്ന് മൊയ്തു നിരീക്ഷണത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *