KOYILANDY DIARY

The Perfect News Portal

വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് കടൽഭിത്തി തകർന്നു

കൊയിലാണ്ടി: വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് കടൽഭിത്തി തകർന്നു. കാപ്പാട് കൊയിലാണ്ടി റോഡിൽ തുവ്വപ്പാറയിലാണ് മതിൽ തകർന്നത്.  ശക്തമായ കടലാക്രമണത്തെ തുടർന്ന് ചെറിയ വിള്ളൽ ഉണ്ടായിരുന്നു. ഇന്നലെ വൈകീട്ടാണ് ഭിത്തി തകർന്നത്. കടൽഭിത്തി തകർന്നത് റോഡിനും ഭീഷണിയായിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ശക്തമായ കടലാക്രമണത്തെതുടർന്ന് വ്യാപകമായ നാശ നഷ്ടമുണ്ടായിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകി തൊട്ടു പിറകെയാണ് വീണ്ടും അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *