KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികൾക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബാലുശ്ശേരി: താമരശ്ശേരി, കൊടുവള്ളി മേഖലകളിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന പ്രധാന പ്രതി അറസ്റ്റിൽ. ഇന്ന് രാവിലെ 11.30ന് കൊയിലാണ്ടി താമരശ്ശേരി പാതയിൽ പറമ്പിന്റെ മുകളിന് സമീപം വെച്ചാണ് കഞ്ചാവുമായി ബൈക്ക് സഹിതം കൊടുവള്ളി പാവാട് സ്വദേശി അനുരാഗ് പോലീസിന്റെ വലയിലായത്.

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അരയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 1.100 കിലോ ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് റൂറൽ എസ്.പി. ജി. ജയദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി DYSPയുടെ നിർദ്ദേശപ്രകാരമാണ് പരിശധന നടത്തിയത്.

ബാലുശ്ശേരി പോലീസ് ഇൻസ്‌പെക്ടർ കെ. സുഷീർ, വനിതാ എസ്.ഐ. ലളിത സി.പി. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *