KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിGVHSSൽ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു

കൊയിലാണ്ടി: റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ കൊയിലാണ്ടി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പരിസ്ഥിതി ക്ലബ്ബ് നടത്തിയ ജൈവ പച്ചക്കറി കൃഷി വിളവെടുത്തു. വഴുതന, കോളിഫ്ലവർ, കേബേജ്, തക്കാളി, കാപ്സിക്കോ, പച്ചമുളക്, പടവലം, ചീര എന്നിവയാണ് കൃഷി ചെയ്തത്. ഗ്രോബാഗ്, ഉപയോഗശൂന്യ മായ ടയറുകൾകൊണ്ട് നിർമ്മിച്ച ചെടിച്ചട്ടികൾ എന്നിവയിലാണ് കൃഷി ചെയ്തത്.
അധ്യാപകരായ വി. രാജഗോപാലൻ, കെ.പി. രോഷ്നി എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം വിദ്യാർഥികൾ കൃഷിയിൽ പങ്കാളികളായി. വിളവെടുപ്പുത്സവം നഗരസഭ ഉപാധ്യക്ഷ വി.കെ. പത്മിനി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപ കൻ മൂസ മേക്കുന്നത്ത് അധ്യക്ഷ നായി. പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാർ, വി. പ്രജിത്ത്, വി. ബാലതിലകൻ, പ്രൊഫ. സോമസുന്ദരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *