KOYILANDY DIARY

The Perfect News Portal

ദാമു കാഞ്ഞിലശ്ശേരി പുസ്‌കാരം അരങ്ങാടത്ത്‌ വിജയന് സമര്‍പ്പിച്ചു

കൊയിലാണ്ടി: നാടക നടനും മികച്ച സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ ദാമു കാഞ്ഞിലശ്ശേരി പുരസ്‌കാരം നാടകനടന്‍ വിജയന്‍ അരങ്ങാടത്തിന് സമര്‍പ്പിച്ചു. പൂക്കാട് കലാലയം, അഭയം ചേമഞ്ചേരി, സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ എന്നിവര്‍ ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന്റെ സമര്‍പ്പണ പരിപാടിയും അനുസ്മരണവും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട് ഉദ്ഘാടനം ചെയ്തു. എന്‍.കെ.കെ.മാരാര്‍ അദ്ധ്യക്ഷത വഹിച്ചു.
കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി പ്രശസ്തിപത്ര സമര്‍പ്പണം നടത്തി. കെ.എസ്.എസ്.പി.യു ബ്ലോക്ക് സെക്രട്ടറി ടി.പി.രാഘവന്‍ ക്യാഷ് അവാര്‍ഡ്ദാനം നിര്‍വ്വഹിച്ചു. അഭയം സ്‌പെഷല്‍ സ്‌കൂളിലെ  കലാപ്രതിഭ അബ്ദുള്ള സഫ് വാന് ദാമു കാഞ്ഞിലശ്ശേരിയുടെ സ്മരണക്കായ് പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ ഉപഹാരം ശിവദാസ് കാരോളി സമര്‍പ്പിച്ചു.
നന്മ ജില്ലാ പ്രസിഡണ്ട് വില്‍സന്‍ സാമുവല്‍,  യു.കെ.രാഘവന്‍, കെ. രാജഗോപാലന്‍, അഭയം പ്രസിഡണ്ട് കെ. ഭാസ്‌കരന്‍, ഇ. ഗംഗാധരന്‍ നായര്‍, എം. സി. മമ്മദ്‌കോയ, കെ. ശ്രീനിവാസന്‍, സി. അജയന്‍, ശങ്കരന്‍ അവിണേരി, വാസു കുനിയില്‍, എന്‍. വി. സദാനന്ദന്‍, ദേവനന്ദ സുനില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *