KOYILANDY DIARY

The Perfect News Portal

വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്ന പ്രതി അറസ്റ്റില്‍

ഒഞ്ചിയം: ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി പണം, മൊബൈല്‍ ഫോണ്‍, വാച്ച്‌, കണ്ണട, തുണി എന്നിവ കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. അഴിയൂര്‍ പൂഴിത്തല ചിള്ളിപറമ്പത്ത് മുനീബിനെയാണ് (32) ചോമ്പാല എസ്.ഐ. ആകാഷും സംഘവും അറസ്റ്റ് ചെയ്തത്. മേയ് 30-നാണ് മംഗളൂരുവില്‍ നിന്ന് വരികയായിരുന്ന താമരശ്ശേരി സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്.

ട്രെയിനില്‍ നിന്ന് പരിചയപ്പെട്ട പ്രതി താന്‍ തലശ്ശേരിയിലിറങ്ങി കോഴിക്കോട്ടേക്ക് കാറില്‍ പോകുകയാണെന്ന് വിശ്വസിപ്പിച്ച്‌ വിദ്യാര്‍ത്ഥികളെ തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അഴിയൂര്‍ ചുങ്കത്ത് വെച്ച്‌ പ്രതി കുട്ടികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 50000 രൂപ വിലവരുന്ന രണ്ടു ഫോണുകളും 10000 രൂപ വിലയുള്ള വാച്ചും 4000 രൂപയും വിലപിടിപ്പുള്ള കണ്ണടയും വസ്ത്രങ്ങളും കവര്‍ന്നു.

പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മയക്കുമരുന്ന് കേസിലും നേരത്തേ സ്വര്‍ണാഭരണം തട്ടിപ്പറിച്ച കേസിലും വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *