KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ചികിത്സ നിഷേധിച്ചതായി പരാതി. തമിഴ്നാട് തിരിുനല്‍വേലി സ്വദേശി മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കൂട്ടികടയില്‍ വെച്ച്‌ അപകടം ഉണ്ടാവുന്നത് ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെന്റിലേറ്റര്‍ സൗകര്യമില്ലാത്തതിനാല്‍ ട്രാക്കിനെ വിവിരം അറിയിച്ചു.

ട്രാക്ക് പ്രവര്‍ത്തകരെത്തി സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ചികിത്സ നല്‍കിയില്ലെന്നു പറയുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ ചികിത്സിക്കാന്‍ തയാറായില്ലെന്നാണ് ട്രാക്ക് പ്രവര്‍ത്തകരുടെ ആരോപണം

തിരുവനന്തപുരത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലും സമാന അനുഭവം ഉണ്ടായതായും തുടര്‍ന്ന് പരിക്കേറ്റ മുരുഗനുമായി ആമ്ബുലന്‍സ് ചാത്തന്നൂര്‍ പൊലീസിന്റെ സഹായത്തോടെ ആസീസിയാ മെഡിക്കല്‍ കോളേജിലെത്തിയെങ്കിലും ന്യൂറോ സര്‍ജന്‍ ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിച്ചതായി പറയുന്നു. തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്കേറ്റ മുരുകന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *