KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എന്‍സിപി നേതാവ് മരിച്ചു

കായംകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു. വള്ളികുന്നം ഇലിപ്പക്കുളം വടുതലയില്‍ അഡ്വ: ഹാമിദ് എസ് വടുതല (63)യാണ് മരിച്ചത്.

എന്‍സിപ് ദേശീയ സമിതി അംഗവും മാവേലിക്കര ബാറിലെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അദ്ദേഹം കൊല്ലത്ത് വച്ച്‌ കാര്‍ നിര്‍ത്തിയ ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ഇടിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുച്ചു. ഭാര്യ നിഷ ഹാമിദ്. മക്കള്‍ അഡ്വ ജവഹര്‍ ഹാമിദ്, ജുനൈന. മരുമക്കള്‍ നിലോഫര്‍, ഹിറോഷ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *