KOYILANDY DIARY

The Perfect News Portal

കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാരതീയ ജനതാ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ഗൗഹര്‍ അഹമ്മദ് ബട്ട് (30) ആണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ കിലോരയില്‍ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗൗഹറിന്റെ മരണത്തില്‍ അനുശോചിച്ചു. തീവ്രവാദികളാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു.

അതിനിടെ പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. സംബുര ഗ്രാമത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തീവ്രവാദികളില്‍ രണ്ടുപേര്‍ രക്ഷപ്പെട്ടു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *