KOYILANDY DIARY

The Perfect News Portal

വാഹനമിടിച്ച് ഇലട്രിക് പോസ്റ്റ് തകർന്നു

കൊയിലാണ്ടി: ടൗണിൽ വൈദ്യുതി പോസ്റ്റ് തകർന്നു. കൊയിലാണ്ടി ദേശീയപാതയിൽ പച്ചക്കറി മാർക്കറ്റിനു മുൻവശമുള്ള പോസ്റ്റാണ് തകർന്നത്. ഇന്നു പുലർച്ചെ വാഹനമിടിച്ചാണ് തകർന്നതെന്ന് കരുതുന്നു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിൻ്റ അടിഭാഗം രണ്ടായി മുറിഞ്ഞിട്ടുണ്ട്.

ഇടിച്ച വാഹനം ഏതാണെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. ഏതാനും മാസം മുമ്പ് പുതുതായി സ്ഥാപിച്ചതാണ് പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *