KOYILANDY DIARY

The Perfect News Portal

വാഴോറ മലയില്‍ 750 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയായ വാഴോറ മലയില്‍ വ്യാജവാറ്റ് വ്യാപകമാകുന്നതായി പരാതി. ഓണ വിപണി ലക്ഷ്യമാക്കി ഇവിടെ വാറ്റ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് വകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ നടത്തിയ തിരച്ചിലില്‍ വാഴോറ മലയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് 750 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.എന്‍. ബൈജുവും സംഘവും കണ്ടെടുത്തു.

റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.പി. സുധാകരന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എ.ജി. തമ്ബി, യു.പി. മനോജ്, സി.ഇ.ഒ.മാരായ അനീഷ്, മനീഷ്, പ്രബിത്ത് ലാല്‍, ഡ്രൈവര്‍ പി.കെ.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *