KOYILANDY DIARY

The Perfect News Portal

സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ ഓര്‍മ ആവേശവും ഊര്‍ജവും പകരുന്നതാണ്: മുഖ്യമന്ത്രി

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ നയവും വര്‍ഗീയ അജണ്ടയും നേരിടാന്‍ സഖാവ് കൃഷ്ണപിള്ളയുടെ ഓര്‍മ്മകള്‍ ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കൃഷ്ണപിള്ള അനുസ്മരണം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ  ഓര്‍മ ആവേശവും ഊര്‍ജവും പകരുന്നതാണ്. സഖാവ് എന്ന പദത്തിന്റെ പര്യായമായി കമ്മ്യൂണിസ്റ്റുകാരുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന പോരാളിയാണ് അദ്ദേഹം.

തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി സമരം നടത്തുന്നതില്‍ അസാമാന്യമായ മികവ് കാണിച്ച സഖാവായിരുന്നു കൃഷ്ണപിള്ള. അസാമാന്യ ധീരതയോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സഖാവിന്റേത്. ഈ ധീരതയും ചങ്കുറപ്പും സഹപ്രവര്‍ത്തകര്‍ക്കും തൊഴിലാളി വര്‍ഗത്തിനും നല്‍കിയ ആവേശം ചെറുതല്ല.

ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ആള്‍രൂപമായിരുന്ന സഖാവ്  തന്റെ ജീവിതം പാവപ്പെട്ടവന് വേണ്ടി ഹോമിച്ച ധീരനായ കമ്യൂണിസ്റ്റ് ആയിരുന്നുവെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു. സമ്മേളനത്തില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *