KOYILANDY DIARY

The Perfect News Portal

വാക്‌സിന്‍ ചാലഞ്ചിലേക്ക് സംഭാവന നല്‍കി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. കൊയിലാണ്ടി സൗത്ത് മേഖല കമ്മിറ്റി നടത്തിയ മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് മുന്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പരേതനായ ദാമുമാഷിൻ്റെ പത്‌നിയും ഗവർമെൻ്റ് മാപ്പിള ഹൈസ്‌കൂള്‍ മുന്‍ അധ്യാപികയുമായിരുന്ന വി. രാധ തൻ്റെ പെന്‍ഷന്‍ സമ്പാദ്യത്തില്‍ നിന്നും ഒരു ലക്ഷം രൂപ സംഭാവനയായി നല്‍കി. തുക ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡണ്ട് അഡ്വ. എല്‍.ജി.ലിജീഷ് ഏറ്റുവാങ്ങി.
മകള്‍ ആര്‍.ഡി. വിനീത, ഭര്‍ത്താവ് രാധാകൃഷ്ണന്‍ കര്‍ത്താ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സി.എം. രതീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം കെ.സി. ഫര്‍ഹാന്‍, മേഖല പ്രസിഡണ്ട് സുജിത്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു


Leave a Reply

Your email address will not be published. Required fields are marked *