KOYILANDY DIARY

The Perfect News Portal

വാക്സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍

അത്തോളി: വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന വാക്സിനേഷന്‍ യജ്ഞത്തില്‍ പങ്കാളികളായി പാലോറ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. വാക്സിന്‍ ബോധവല്‍ക്കണം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങളാണ് വളണ്ടിയര്‍മാര്‍ ഏറ്റെടുക്കുന്നത്. ഉള്ളിയേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്നുവരുന്ന വാക്സിനേഷന്‍ പരിപാടിയില്‍ രജിസ്ട്രേഷന്‍, ആധാര്‍ പരിശോധന, ടോക്കണ്‍ വിതരണം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ ഏറ്റെടുത്തു. വളണ്ടിയര്‍ മാരായ അഭിനവ് കെ നായര്‍ അര്‍ജുന്‍ റാം അനാമിക പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *