KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ ‘എന്റെ പനിനീർ തോട്ടo’ പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി. ചിങ്ങപുരം വന്മുകo-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ നാലാം ക്ലാസിലെ മലയാളം പാഠ ഭാഗത്തെ അടിസ്ഥാനമാക്കി ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനങ്ങളുടെ ഭാഗമായി എന്റെ പനിനീർ തോട്ടം’ പദ്ധതിക്ക് തുടക്കമായി. നാലാം ക്ലാസ് പി.ടി.എ.പ്രസിഡന്റ് ശോഭിത ക്ലാസ് ലീഡർ ആയിഷ മെഹാന എന്നിവർ ചേർന്ന് പനിനീർച്ചെടി നട്ടു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഭാഗമായി  ഓരോ കുട്ടിയുടെയും പേരിലുള്ള ചെടിച്ചട്ടികളിൽ വ്യത്യസ്ഥ നിറങ്ങളിലുള്ള പനിനീർ ചെടികൾ നട്ടുപിടിപ്പിച്ചു തോട്ടമുണ്ടാക്കി.

 ഫാത്തിമ റന അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ.പ്രസിഡന്റ് എൻ.ശ്രീഷ്ന, പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത്, അബ്ദുൾ ഫതാഹ് എന്നിവർ സംസാരിച്ചു. എ.വി ദേവ ലക്ഷ്മി സ്വാഗതവും, അലൻ കൃഷ്ണ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *