KOYILANDY DIARY

The Perfect News Portal

വന്മുകം-എളമ്പിലാട് സ്കൂളിൽ “സ്മൃതി പഥത്തിലെ ഓണപ്പൂക്കൾ” പരിപാടി സംഘടിപ്പിച്ചു


കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഓണാഘോഷത്തോ ടനുബന്ധിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ “സ്മൃതി പഥത്തിലെ ഓണപ്പൂക്കൾ പരിപാടി” സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം ഷൈബി അധ്യക്ഷത വഹിച്ചു. 

പ്രശസ്ത ഗായകൻ നിധീഷ് കാർത്തിക് മുഖ്യാതിഥിയായെത്തി. ഓണപ്പാട്ടുകളുടെ ആലാപനം നടത്തി. ശ്രീധരൻ നാണാറമ്പത്ത്, റംല ചാത്തോത്ത് എന്നിവർ ആദ്യകാല ഓണാനുഭവങ്ങൾ പങ്കുവെച്ചു. വിവിധ ക്ലാസുകളിൽ നടന്ന ഓണാഘോഷ മത്സര വിജയികളെ എം.പി.ടി.എ. ചെയർപെഴ്സൺ വി.ആർ. വനിക പ്രഖ്യാപിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ സീനത്ത്, സ്കൂൾ ലീഡർ എ.ആർ. അമേയ, വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *