KOYILANDY DIARY

The Perfect News Portal

വനിതാ സൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് നഗരസഭ കൊയിലാണ്ടി ബസ്സ്റ്റാൻഡിൽ
വനിതകള്‍ക്ക് മാത്രമായി സൗഹൃദകേന്ദ്രം ആരംഭിച്ചു. റിസോഴ്‌സ് സെന്റര്‍, ഷീ ടോയ്‌ലറ്റ്, മുലയൂട്ടല്‍ കേന്ദ്രം, കൗണ്‍സിലിങ്ങ് സെന്റര്‍, വിശ്രമ കേന്ദ്രം എന്നിവയടങ്ങിയ വനിതാ സമുച്ചയം നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷനായിരുന്നു.
കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.സി. കവിത, സ്ഥിരംസമിതി ചെയര്‍മാന്മാരായ എന്‍. കെ.ഭാസ്‌കരന്‍, ദിവ്യ സെല്‍വരാജ്, കെ.ഷിജു, വി.കെ.അജിത, നഗരസഭാംഗങ്ങളായ എം. സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, കെ. വിജയന്‍, രാഷ്ട്രീയ നേതാക്കളായ ടി.കെ.ചന്ദ്രന്‍, കെ.പി.വിനോദ് കുമാര്‍, സുനില്‍മോഹന്‍, സുരേഷ് മേലെപുറത്ത്, അഡ്വ.ടി.കെ. രാധാകൃഷ്ണനന്‍, എച്ച്.ഐ.അബ്ദുള്‍ മജീദ്, ജെ.എച്ച്.ഐ. കെ.എം. പ്രസാദ്, സി.ഡി.പി.ഒ പി.പി. അനിത, എം.പി. ഇന്ദുലേഖ, യു.കെ. റീജ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഐറില്‍ ഷെറിന്‍ സോളമന്‍ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *