KOYILANDY DIARY

The Perfect News Portal

മൽസ്യതൊഴിലാളി കോരപ്പുഴയിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി: മൽസ്യതൊഴിലാളി കോരപ്പുഴയിൽ മുങ്ങി മരിച്ചു. കോരപ്പുഴ പുതിയോട്ടിൽ താമസിക്കും നടുപുളക്കൽ രാമകൃഷ്ണൻ (69) ആണ്  മരിച്ചത്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. മകളെ ബസ് കയറ്റിയ ശേഷം മൽസ്യബന്ധനത്തിന് പോയതായിരുന്നു.

ഭാര്യ: ശോഭന. മക്കൾ: ശ്രീജിത്ത്, (ലൈഫ് ഗാർഡ് കോഴിക്കോട്) ജിഷ. മരുമക്കൾ: ഷൈനി, രാജീവൻ (മടപ്പള്ളി ഫിഷറീസ് സൊസൈറ്റി പ്രസിഡണ്ട്). സഹോദരങ്ങൾ ആനന്ദൻ, ബേബി, ഗിരിജ, പ്രസീത, പരേതനായ കുമാരൻ. എലത്തൂർ പോലീസ് ഇൻക്വസ്റ്റ്‌ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *