KOYILANDY DIARY

The Perfect News Portal

വടകരയിൽ 486 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

വടകര: വടകരയിൽ വീണ്ടും വൻ വിദേശ മദ്യവേട്ട. കാറിൽ കടത്തിയ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് താലൂക്കിൽ കുരുവട്ടുർ പെരിയാട്ട് കുന്നുമ്മൽ സിബീഷിനെയാണ് (40) വടകര എക്സൈസ് ഇന്സ്പെക്ടര് ഷിജില് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

മൂരാട് പാലത്തിനു സമീപം കണ്ണുർ-കോഴിക്കോട് ദേശീയപാതയിൽ വാഹന പരിശോധന ക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. മാഹിയിൽ നിന്നു കെ എൽ 11- 7799 നമ്പർ കാറിലാണ് മദ്യം കടത്തിയത്. കാറിൻ്റെ ഡിക്കിയിലും സീറ്റിനടിയിലുമൊക്കെയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. ദിവസങ്ങൾക്ക മുമ്പാണ് ആലപ്പുഴ സ്വദേശിയെ 402 കുപ്പി മാഹി മദ്യവുമായി വടകര എക്സൈസ് സംഘം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *