KOYILANDY DIARY

The Perfect News Portal

ലോറി മതിലിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

പയ്യോളി : ദേശീയപാതയിൽ മൂരാട് ഓയിൽ മില്ലിന് സമീപം ലോറി മതിലിലിടിച്ച് ഡ്രൈവർക്ക് പരിക്ക്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ വടകരയിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഡ്രൈവർ ബാലുശ്ശേരി സ്വദേശി ഇർഷാദിനെ (30) വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേത്തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

വ്യാഴാഴ്ച വൈകീട്ട് നാലുമണിക്കാണ് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കല്ല് കയറ്റിവന്ന ലോറി ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടു. കൂടുതൽ അപകടം ഒഴിവാക്കാനായി ഡ്രൈവർ ലോറി സമീപത്തെ മതിലിലിടിച്ച് നിർത്തുകയായിരുന്നു. മുൻവശം തകർന്ന ലോറിയുടെ ക്യാബിനുള്ളിൽ ഡ്രൈവർ കുടുങ്ങി.

നാട്ടുകാർ ലോറിയിലെ കല്ല് മുഴുവൻ വലിച്ച് നിലത്തിട്ടശേഷം ടിപ്പർ ലോറി ഉപയോഗിച്ച് ലോറി കെട്ടിവലിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഹൈഡ്രോളിക് ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്റ്റിയറിങ്‌ റോഡും ഡോറും മുറിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്.

Advertisements

വടകര യൂണിറ്റ് സ്റ്റേഷൻ ഓഫീസർ വി.പി. ജഗദീഷ്‌ നായരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. പയ്യോളി സി.ഐ. എം.പി. ആസാദ്, എ.എസ്.ഐ. സി.കെ. വിനോദൻ എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *