KOYILANDY DIARY

The Perfect News Portal

കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് കൊടിയേറി

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ആറാട്ടുത്സവം വ്യാഴാഴ്ച രാത്രി കൊടിയേറി. തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു.

ഒട്ടേറെ ഭക്തജനങ്ങൾ എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പലസ്ഥലത്തായി മാറിനിന്നാണ് കൊടിയേറ്റ് കർമത്തിൽ പങ്കാളികളായത്. വെള്ളിയാഴ്ച പുലർച്ചെ മുതൽ അഭിഷേകം, ഗണപതിഹോമം, വിശേഷാൽ പൂജകൾ, രാത്രി വിളക്കിനെഴുന്നള്ളിപ്പ് എന്നിവയാണ്. 15-നാണ് ആറാട്ട്.

Leave a Reply

Your email address will not be published. Required fields are marked *