KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വിപണിയിലേക്ക്

ആംസ്റ്റര്‍ഡാം : ലോകത്തിലെ ആദ്യത്തെ പറക്കും കാര്‍ വിപണിയിലേക്ക്. പിഎഎല്‍-വി എന്ന ഡച്ച് കമ്പനിയാണ് ലിബര്‍ട്ടി എന്ന പേരില്‍ പറക്കുന്ന കാര്‍ വിപണിയിലെത്തിക്കുന്നത്. ലിബര്‍ട്ടി സ്‌പോര്‍ട്ട്, ലിബര്‍ട്ടി പയനിയര്‍ എന്നീ രണ്ടു മോഡലുകളിലാണ് ലഭ്യമാവുക. ലിബര്‍ട്ടി സ്‌പോര്‍ട്ട് കാറിനു വില 3,99,000 ഡോളറും പയനിയര്‍ എഡിഷന് 5.99 ലക്ഷം ഡോളറുമാണ്  വില.

ഇതിന്റെ പ്രത്യേകതകള്‍

1 കരയിലും ആകാശത്തും ഉപയോഗിക്കാവുന്ന കാറിനു 3500 മീറ്റര്‍ ഉയരത്തില്‍ പറക്കാനാകും.

Advertisements

2 ആകാശവേഗം മണിക്കൂറില്‍ 112 കിലോമീറ്റര്‍.

 കരയില്‍ മണിക്കൂറില്‍ 100  കിലോമീറ്റര്‍ വരെ വേഗം കിട്ടും.

3 കരയിലോടുന്ന കാര്‍ 10 മിനിറ്റ് കൊണ്ടു പറക്കുംകാറാക്കി മാറ്റാം.

4ഫുള്‍ ടാങ്ക് ഇന്ധനത്തില്‍ 1314 കിലോമീറ്റര്‍ ദൂരം പറക്കാനാകും.

5 രണ്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന കാറിനു മൂന്നു ചക്രമാണുള്ളത്.

6 പറക്കുംകാര്‍ ഉപയോഗിക്കാന്‍ ഡ്രൈവിങ് ലൈസന്‍സിനു പുറമേ പൈലറ്റ് ലൈസന്‍സ് കൂടി വേണം.

യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയുടെയും യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്റെയും സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *