യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം
യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ഇറ്റാലിയന്‍ പോരാളിയായ നാപ്പോളിയെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് റയല്‍ തളച്ചത്. ഈ ഒരു വിജയത്തോടെ റയലിന് ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള വഴി കൂടുതല്‍ എളുപ്പമായിരിക്കുകയാണ്. 1987 ലെ പോരാട്ടത്തിന് ശേഷം ഇതാദ്യമായിട്ടാണ് റയല്‍ നാപ്പോളിയെ നേരിടുന്നത്. കരീം ബെന്‍സെമ, ടോണി ക്രോ, കാസെമീറോ എന്നിവരാണ് ഗോള്‍ നേടി വിജയത്തിലേക്ക് നയിച്ചത്.
മറ്റൊരു മത്സരത്തില്‍ ബയേണ്‍ മൂണിക്ക് അഞ്ച് ഗോളുകള്‍ നേടി ആഴ്സണലിനെ തോല്‍പ്പിച്ചു. മൂന്നു ഗോളുകളാണ് ഒരു മിനിറ്റ് പൂര്‍ത്തിയാവുന്നതിന് മുമ്പ് ബയേണ്‍ താരങ്ങള്‍ ആഴ്സണലിന്റെ വലയിലേക്ക് അടിച്ചത്. അഞ്ച് ഗോളുകളില്‍ ഇരട്ട ഗോളടിച്ചത് തിയാഗൊയാണ്. നല്ല രീതിയില്‍ പോരാടുവാന്‍ സാധിച്ചെന്നും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്നും മത്സരശേഷം തിയോഗ പ്രതികരിച്ചു.