KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ ക്യാമ്പ് വിമുക്തി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ നഗരസഭയുമായി ചേര്‍ന്ന് ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന ക്യാമ്പ് ‘വിമുക്തി’ കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭതലത്തില്‍ നടന്ന ക്വിസ്സ് മത്സരാര്‍ഥികള്‍ക്കും വിജയികള്‍ക്കുമുള്ള സമ്മാനദാനം നഗരസഭ വൈസ്‌ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി  നിര്‍വ്വഹിച്ചു.
പേരാമ്പ്ര എക്‌സൈസ് സി.ഐ. കെ. കെ. ദിനേശന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭാ  കൗൺസിലർമാരായ പി. എം. ബിജു, കെ. ലത, കെ.ബിനില, നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി. എ. പ്രേമചന്ദ്രന്‍, എം.എം.ചന്ദ്രന്‍, പ്രിവന്റീവ് ഓഫീസര്‍ ബാബുരാജ്, സി.അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *