KOYILANDY DIARY

The Perfect News Portal

മഞ്ഞപ്പിത്ത ബാധ :എം.ഡിറ്റ് എൻജിനീയറിങ് കോളേജിന് ചൊവ്വാഴ്ചവരെ അവധി നൽകി

കൊയിലാണ്ടി: അറ്  വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ സ്ഥിതീകരിച്ചതിനെ തുടർന്ന് ഉള്ളിയേരി  എം.ഡിറ്റ്. എൻജിനീയറിങ് കോളേജിന് ചൊവ്വാഴ്ച വരെ അവധി നൽകി. കോളേജ് ഹോസ്റ്റലും കാൻറ്റിനും അടച്ചു. കഴിഞ്ഞമാസം 28 നാണ് കുട്ടികളിൽ രോഗലക്ഷണങ്ങൾ പ്രകടമായത്.
തുടർന്ന് കോളേജ് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയും ആരോഗ്യവകുപ്പ് ജീവനക്കാർ ക്ലോറിനേഷൻ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. കുടിവെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. വിനോദ യാത്രയ്ക്കിടെയാണോ രോഗംബാധിച്ചത്  എന്ന സംശയവുമുണ്ട്. കോളേജിലെ കുടിവെള്ള പരിശോധനയിൽ  കുഴപ്പങ്ങൾ ഒന്നും ഇല്ലെന്നാണ്  ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *