KOYILANDY DIARY

The Perfect News Portal

‘ലക്ഷ്യ2016’ മെഗാജോബ് ഫെസ്റ്റ് നവംബര്‍ 5-ന്

കോഴിക്കോട്: ജില്ല എപ്ലോയബിലിറ്റി സെന്റെറിന്റെ നേതൃത്വത്തില്‍ ‘ലക്ഷ്യ2016’ മെഗാജോബ് ഫെസ്റ്റ് നവംബര്‍ 5-ന് രാവിലെ 10-ന് വെസ്റ്റ്ഹില്‍ എഞ്ചിനിയറിങ്ങ്  കോളേജില്‍ നടക്കും നാല്‍പത്തിയഞ്ച് സ്വകാര്യ കമ്പനികളില്‍ നിന്ന് മൂവ്വായിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ടുചെയ്തിട്ടുള്ളത്. ഇതില്‍ ഓട്ടോമൊബൈല്‍, ഐ.ടി, ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ്, മാനുഫാക്ടറിങ്ങ്, ഫിനാന്‍സ്, എഫ്.എം.സി.ജി., എഫ്.എം.സി.ഡി, വിദ്യാഭ്യാസം, ഹോസ്​പിറ്റാലിറ്റി, എച്ച്. ആര്‍. എന്നി മേഖലകള്‍പ്പെടും. എംപ്‌സോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നിലവില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് അന്നേ ദിവസം രജിസ്‌ടേഷന്‍  ഉണ്ടായിരിക്കും. ഫോണ്‍:0495-2370178.

Leave a Reply

Your email address will not be published. Required fields are marked *