KOYILANDY DIARY

The Perfect News Portal

റോഡ് സുരാക്ഷാ വാരാചരണം: ഡ്രൈവര്‍മാര്‍ക്ക് നേത്ര പരിശോധന കേമ്പ് നടത്തി

കൊയിലാണ്ടി: റോഡ് സുരക്ഷാ വാരാചരണത്തോടനുബന്ധിച്ച് ബസ്സ് ഓപ്പറേറ്റേഴ്‌സ് ഫോറം, ബസ്സ് ഓപ്പറ്റേറ്റേഴ്‌സ് അസോസിയേഷന്‍, മലബാര്‍ മെഡിക്കല്‍ കോളജ്-മൊടക്കല്ലൂര്‍ എന്നിവരുടെ സഹകരണത്തോടെ മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് ഡ്രൈവര്‍മാര്‍ക്കായി സൗജന്യ നേത്ര പരിശോധന കേമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  കെ. ഷിജു മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ജോ. ആര്‍. ടി. ഒ.പി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. എസ്. ഐ സജു എബ്രഹാം, പി. സുനില്‍ കുമാര്‍, ടി. കെ. ദാസന്‍, കെ. കെ. മനോജ്, ശിവന്‍ മഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *