KOYILANDY DIARY

The Perfect News Portal

കണയങ്കോട് ഒതയോത്ത് മീത്തൽ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭ കണയങ്കോട് 26-ാം വാർഡിൽ 2021-2022 ജനകീയാസൂത്രണ പദ്ധതി പ്രകാരം 4 ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ കണയങ്കോട് ഒതയോത്ത് മീത്തൽ റോഡിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാറ്റൻറിംഗ് ചെയർമാൻ കെ. ഷിജു ആശംസാ പ്രസംഗം നടത്തി. വാർഡ് കൗൺസിലർ വി.എം. സിറാജ് സ്വാഗതം പറഞ്ഞു. മുൻ കൗൺസിലർ ബിനില, രാഷ്ടീയ പാർട്ടി പ്രതിനിധികളായ പി.കെ. ഇസ്മയിൽ, സി. ശ്രീജേഷ്, ജനാർദ്ദനൻ എന്നിവർ സംബന്ധിച്ചു.

രണ്ടര ലക്ഷം രൂപ ചിലവഴിച്ച് പണി പൂർത്തിയാക്കിയ വാർഡിലെ അംഗൻവാടി റോഡിന്റെ ഉദ്ഘാടവും ഇതോടനുബന്ധിച്ച് നടന്നു. കൗൺസിലർ വി.എം. സിറാജ്, മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *