KOYILANDY DIARY

The Perfect News Portal

റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം

തെലുങ്കാന: റിയാലിറ്റി ഷോയിലെ ഫയര്‍ ഡാന്‍സ് അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം . വായില്‍ മണ്ണെണ്ണയൊഴിച്ച്‌ തീയിലേയ്ക്കു തുപ്പുന്ന കളി കുട്ടിയുടെ ജീവനെടുത്തു.

തെലുങ്കാനയിലെ മന്താനയിലാണ് സംഭവം. വീട്ടില്‍ തീകൊണ്ട് കളിച്ച പതിനൊന്നു വയസ്സുകാരന്‍ രാപ്പള്ള കാശി വിശ്വ നാഥനാണ് മരിച്ചത്. അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ചയാണ് ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ബാലന്‍ ഫയര്‍ ഡാന്‍സ് കണ്ടത്.

വായില്‍ മണ്ണെണ്ണ ഒഴിച്ച്‌ തീയിലേക്ക് തുപ്പുന്ന തീക്കളി അന്നു തന്നെ കുട്ടി അനുകരിച്ചു. എന്നാല്‍, കുട്ടിയുടെ കളിക്കിടെ തീ നിയന്ത്രണാതീതമായി ആളിക്കത്തി. കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു.

Advertisements

എഴുപത് കിലോമിറ്റര്‍ അകലെയുള്ള ആളുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയായിരുന്നു മരണം .പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *