KOYILANDY DIARY

The Perfect News Portal

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

ഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് . രാവിലെ പത്തുമുതല്‍ അഞ്ചു വരെ നടക്കുന്ന വോട്ടെടുപ്പിനു ശേഷം വോട്ടെണ്ണലും ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. ആകെ 790 വോട്ടുകളാണുള്ളത്.

എന്‍ ഡിയെയുടെ കേന്ദ്രനഗര വികസനമന്ത്രിയായിരുന്ന വെങ്കയ്യനായ്ഡുവാണ് ഭരണ കക്ഷി സ്ഥാനാര്‍ത്ഥി. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണു പ്രതിപക്ഷ സ്ഥാനാര്‍ഥി.

പതിനെട്ടോളം പ്രതിപക്ഷ പാര്‍ട്ടികളാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയെ പിന്തുണക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ച ബിജെഡിയും ജനതാദള്‍ (യു)വും ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനൊപ്പമാണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *