KOYILANDY DIARY

The Perfect News Portal

റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തീവച്ചു കൊന്നു

ഹൈദരാബാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഹൈദരാബാദ് സ്വദേശിയെ തൊഴിലുടമയുടെ ബന്ധുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തീവച്ചു കൊന്നു. ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30നാണ് അബ്ദുള്‍ ഖാദര്‍ എന്ന യുവാവിനെ ജീവനോടെ തീവച്ചത്. തുടര്‍ന്ന് ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

2015 നവംബറില്‍ റിയാദിലേക്ക് പോയ ഖാദര്‍ അവിടുത്തെ ജോലിയില്‍ സംതൃപ്തനല്ലാത്തതിനാല്‍ തിരികെ വരാന്‍ തീരുമാനിച്ചിരുന്നു. മാര്‍ച്ച്‌ 28ന് സഹോദരനുമായി സംസാരിച്ചപ്പോള്‍ ഇന്ത്യയിലേക്ക് എത്രയും വേഗം തിരിക്കണമെന്നും തനിക്ക് ശന്പളം ലഭിക്കുന്നില്ലെന്നും ഖാദര്‍ പറഞ്ഞിരുന്നു. പിന്നീട് 75 ശതമാനത്തോളം പൊള്ളലേറ്റ നിലയില്‍ ഖാദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തയാണ് വീട്ടിലറിയുന്നത്. തുടര്‍ന്ന് മരിച്ചെന്ന വിവരവുമെത്തിയെന്ന് ഖാദറിന്റെ സഹോദരി പറയുന്നു.  സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *