KOYILANDY DIARY

The Perfect News Portal

റാഫിക്കും, വിഷ്ണുവിനും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി സ്വീകരണം നൽകി

കൊയിലാണ്ടി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഡൽഹിയിലെ ഇന്ത്യൻ പാർലമെൻ്റിലേക്ക് സൈക്കിൾ ചവിട്ടി യാത്ര ചെയ്ത് പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കളായ റാഫിക്കും, വിഷ്ണുവിനും യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി കൊയിലാണ്ടിയിൽ വെച്ച് സ്വീകരണം നൽകി. കെ. എസ്. യു. സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് സമര പോരാളികളെ ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അജയ് ബോസ്‌, കെ. എസ്. യു. ജില്ലാ വൈസ് പ്രസിഡണ്ട് ജെറിൽ ബോസ്‌ സി.ടി, തൻഹീർ കൊല്ലം, സുധിൻ സുരേഷ്, റാഷിദ് മുത്താമ്പി, ഷഫീർ വെങ്ങളം, അഭിനവ് കണക്കശ്ശേരി, റംഷി കാപ്പാട്, ആദർശ് കോരപ്പുഴ, സജിത് കാവുംവട്ടം, അഭിനവ് എസ്. ആർ, ആദർശ് മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *